Posted By:
mini_namboothirip
On:
23/02/2010
സര്,
താങ്കള്‍ കോട്ടയം മെഡിക്കല്‍ കോളെജിലെ ക്യാന്‍സര്‍ വാര്‍ഡ് സന്ദര്‍ശിച്ച് അവിടെ ഗാനമാലപിക്കുവാന്‍ പോയെങ്കിലും അത് സാധിക്കാതെ പോയ വാര്‍ത്ത "മനോരമ ഓണ്‍ ലൈനി"ലൂടെ വായിച്ചറിഞ്ഞു.ആദ്യമേ തന്നെ താങ്കളുടെ ഈ സദുദ്യമത്തെ ഹൃദയം തുറന്നു തന്നെ അഭിനന്ദിക്കട്ടെ.ഒരു സംഗീതജ്ഞന്,കവിക്ക് ഈ സമൂഹത്തോടുള്ള ഉത്തരവാദിത്വം എന്തെന്ന് താങ്കള്‍
തെളിയിച്ചു.അവിടെയുണ്ടായ അനുഭവം കാര്യമായിട്ടെടുക്കരുത്.ഈ നാട്ടിലെ സാധാരണക്കാരായ ജനങ്ങള്‍ താങ്കളോടൊപ്പം ഉണ്ടാകും .അതുകൊണ്ട് സാധാരണക്കാര്‍ക്കു വേണ്ടി ഇനിയും ഇത്തരം നല്ല കാര്യങ്ങള്‍ ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.